2009 ഏപ്രില്‍ അഞ്ചിനായിരുന്നു ആദര്‍ശിനെ വീട്ടിന് സമീപത്തുള്ള താമരശേരി ഏലായിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസ് മുങ്ങിമരണമായിരുന്നുവെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചിരുന്നു. തുടരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നരഹത്യയ്ക്ക് കേസെടുത്തു. കൊലപാതകികളെ കണ്ടെത്താന്‍ അന്വേഷണവും തുടങ്ങി.
തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണം എന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം കിടന്ന കുളം വറ്റിച്ച് പരിശോധിച്ചപ്പോള്‍ 60 സെ.മീറ്റര്‍ നീളമുള്ള ഒരു മണ്‍വെട്ടിയുടെ പിടിയും ക്രൈംബ്രാഞ്ച് കുളത്തില്‍നിന്നും കണ്ടെടുത്തിരുന്നു. തുടക്കത്തില്‍ കാര്യക്ഷമമായി കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചു. എന്നാല്‍ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സ്വാധീനങ്ങള്‍ അന്വേഷണത്തെ മന്ദഗതിയിലാക്കിയെന്ന് പിതാവ് വിജയകുമാര്‍ പറയുന്നു.
കൂടാതെ അന്വേഷണത്തിന്റെ ഓരോ നിര്‍ണായകഘട്ടങ്ങളിലും ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ടിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചു ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ മാറ്റിയത്. ഇതും കേസന്വേഷണത്തെ കാര്യമായി ബാധിച്ചു. കൈയെത്തുംദൂരെയാണ് മകന്റെ കൊലപാതകികള്‍ ഉള്ളത് എന്നാണ് പിതാവിന്റെ ആരോപണം.
ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതൊരു കൊലപാതകമാണെന്ന് തുടക്കത്തില്‍ കേരളകൌമുദിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.


