പാലോട്: ഘോഷയാത്രയ്ക്കിടയില്‍ പാപ്പാന് പൂസായതിനെ തുടര്‍ന്ന് ആന എഴുന്നള്ളിപ്പ് മുടങ്ങി. പാപ്പാനില്ലാത്ത ആനയെകണ്ട് ആളുകള്‍ വിരണ്ടോടുമെന്നായപ്പോള് പൊലീസുകാര്‍ രംഗത്തെത്തി ആനയെ മെരുക്കി.
നന്ദിയോട് പച്ച നെടുമ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഘോഷയാത്രയ്ക്കിടയിലാണ് സംഭവം. രണ്ടാം പാപ്പാനും മദ്യപിച്ച് പാതിവഴിക്ക് മുങ്ങിയതോടെയാണ് ആന അനാഥമായത്. വിവരം ശ്രദ്ധയില്‍പ്പെട്ട സ്ത്രീകളടക്കമുള്ള കാഴ്ചക്കാര്‍ പരിഭ്രാന്തരായതോടെ പൊലീസെത്തി സമീപത്തെ തെങ്ങിന്‍തോപ്പിലേക്ക് ആനയെ മാറ്റുകയായിരുന്നു.