WELCOME
Tuesday, April 10, 2012
ഇടിമിന്നല്‍ വിതുര മേഖലയില്‍ കനത്ത നാശം വിതച്ചു
വിതുര. കഴിഞ്ഞ ദിവസം തിമര്‍ത്തുപെയ്ത വേനല്‍മഴയ്ക്കൊപ്പം അനുഭവപ്പെട്ട അതിശക്തമായ ഇടിമിന്നല്‍ വിതുര, തൊളിക്കോട് പഞ്ചായത്തുകളില്‍ കനത്ത നാശം വിതച്ചു. മിന്നലേറ്റു നൂറുകണക്കിനു ടെലിഫോണുകളും ടിവി.സെറ്റുകളും ഫ്രിഡ്ജുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും നിശ്ചലമായി. വൈദ്യുതി-വാര്‍ത്താവിനിമയബന്ധങ്ങളും തകരാറിലായി. കേബിള്‍ ശൃംഖലകള്‍ക്കും കേടുപാടുണ്ട്.
അരമണിക്കൂറോളം ശക്തമായ ഇടിമിന്നലുണ്ടായി. തൊളിക്കോട്ട് ഇടിവീണു കൂറ്റന്‍ മരം കത്തിക്കരിഞ്ഞു നിലംപൊത്തി. സമീപത്തെ വീടുകളിലെ വയറിങ് കത്തിനശിച്ചു. ഭയാനകമായ ശബ്ദമുണ്ടായതിനാല് കുട്ടികളും മറ്റും ഭയന്നു നിലവിളിച്ചു. മഴയത്തു മരങ്ങള്‍ നിലംപൊത്തി വൈദ്യുതിലൈനുകളില്‍ പതിച്ചതുമൂലം മണിക്കൂറുകളോളം വൈദ്യുതി വിതരണവും നിലച്ചു.


