WELCOME
Tuesday, April 10, 2012
ജി. കാര്ത്തികേയന് അഭിനന്ദനം
വിതുര. വാമനപുരം നദിയില്‍ പൊന്നാംചുണ്ടില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി പത്തു കോടി രൂപയും, പട്ടംകുളിച്ചപാറയില് പാലത്തിനായി അഞ്ചു കോടി അഞ്ചുലക്ഷവും അനുവദിച്ച സ്ഥലം എംഎല്‍എയും സ്പീക്കറുമായ ജി. കാര്‍ത്തികേയനു പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയോഗം അഭിനന്ദനം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പള്ളിവിളസലീം, ജനറല്‍സെക്രട്ടറിമാരായ ഇ.എം.നസീര്‍,എസ്.ജയേന്ദ്രകുമാര്‍,ആനപ്പാററഷീദ് എന്നിവര്‍ പ്രസംഗിച്ചു.


