പാലോട് . വെള്ളമില്ലാത്തതുമൂലം ഫംഗസ് ബാധയ്ക്കെതിരെ മരുന്നു തളിക്കാനാവാതെ പെരിങ്ങമ്മല പാടശേഖരത്തില്‍ കൃഷി കരിഞ്ഞുണങ്ങുന്നു. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒന്‍പതു ഹെക്ടറോളം വരുന്ന പാടശേഖരത്തെ മുഴുവന്‍ ഇതു ബാധിക്കും. വരള്‍ച്ച പിടിമുറുക്കിയ പാടശേഖരത്തില്‍ കതിരുകള്‍ കരിയുന്നതു പഠിക്കാനെത്തിയ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ രണ്ടു സെന്റീമീറ്റര്‍ വെള്ളം കെട്ടിനിര്‍ത്തി ഫംഗസ് ബാധയ്ക്കെതിരെ മരുന്നു തളിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ വെള്ളം കെട്ടിനിര്‍ത്താന്‍ കഴിയാതെ മരുന്നു തളിച്ചെങ്കിലും ഫലം കണ്ടില്ല. പാടശേഖരത്തിലേക്കു വെള്ളമെത്തിക്കുന്ന സമീപത്തെ കൈത്തോടും കുളങ്ങളും വരള്‍ച്ചയിലായതോടെ കര്‍ഷകര്‍ കണ്ണീര്‍ പാടത്താണ്. അവഗണനയുടെ കയത്തില്‍ കഷ്ടതകള്‍ സഹിച്ചും മാതൃകാപരമായി നെല്‍കൃഷി നടക്കുന്ന ഈ പാടശേഖരത്തിലെ വരള്‍ച്ചാനഷ്ടം എല്ലാ സീസണിലും വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്, അപ്പോഴൊക്കെ ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുമെങ്കിലും പിന്നെ അടുത്ത വരള്‍ച്ചയിലാണ് അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കുന്നതു തന്നെ.
കുണ്ടാളംകുഴി ആറ്റില്‍ നിന്നും ജലം എത്തിക്കാനുള്ള പ്രോജക്ടിന് എസ്റ്റിമേറ്റെടുത്തെങ്കിലും വര്‍ഷങ്ങളായിട്ടും നടപ്പിലായില്ല. ജലസേചന സൌകര്യത്തിനായി കര്‍ഷകര്‍ മുറവിളി തുടങ്ങിയിട്ടു നാളേറെയായി. സ്വന്തമായും പാട്ടത്തിനെടുത്തും ഊണും ഉറക്കവുമില്ലാതെ വന്യമൃഗങ്ങളോടു പൊരുതി 40 ഓളം കര്‍ഷകരാണ് ഈ പാടശേഖരത്തു കൃഷിചെയ്യുന്നത്.
കഴിഞ്ഞ ഉണക്കു സീസണിലെ നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. ജലമെത്തിക്കാനുള്ള പദ്ധതി അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കില്‍ താമസിയാതെ ഈ പാടശേഖരവും വിസ്മൃതിയിലാവുമെന്നു കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.