പാലോട്: ഫിബ്രവരി 7ന് തുടങ്ങിയ പാലോട് മേള ഞായറാഴ്ച സമാപിച്ചു. 51-ാമത്തെ മേളയാണ് നടന്നത്. മികച്ച കര്‍ഷകരായി റോബിന്‍സന്‍, പ്രഭാകരന്‍ നായര്‍ എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന വടംവലിമത്സരത്തില്‍ മുളമൂട് സമന്വയ ഒന്നാംസ്ഥാനവും അണ്ടൂര്‍ക്കോണം സി.എം. ബ്രദേഴ്‌സ് രണ്ടാംസ്ഥാനവും നേടി. മികച്ച സ്റ്റാളിനുള്ള സമ്മാനം സൈതാലി നെടുമങ്ങാട് നേടി.
'മാതൃഭൂമി'യും പേരൂര്‍ക്കട മഹാരാജയും സംയുക്തമായി നടത്തിയ അടിക്കുറിപ്പ് എഴുത്തുമത്സരത്തില്‍ ഒന്നാംസ്ഥാനംചെറ്റച്ചല്‍ കാലന്‍കാവ് പൂരത്തില്‍ അനഘ എം. നായരും രണ്ടാംസ്ഥാനം പെരിങ്ങമ്മല പാര്‍വതി വിലാസത്തില്‍ സി.എസ്. പാര്‍വതിയും നേടി. ചോഴിയക്കോട് ദിലീപ് കുമാറിനാണ് കുടവയര്‍ മത്സരത്തില്‍ ഒന്നാംസ്ഥാനം.
സമാപനസമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗുരുരത്‌നം ജ്ഞാനതപസ്വി, വി.കെ. മധു, ഡി. രഘുനാഥന്‍ നായര്‍, വി. പാപ്പച്ചന്‍, പേരയം ശശി, കെ. ശിവന്‍കുട്ടി നായര്‍, മനോജ് ജി. നായര്‍, പാലോട് സന്തോഷ്, എം.പി. വേണുകുമാര്‍, മഹാരാജാ ബി. രാജന്‍, ഇ. ജോണ്‍കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് മേളയില്‍ സമ്മാനദാനം നടത്തി.


