പാലോട്: നാട്ടുവിഭവങ്ങള്‍കൊണ്ട് രുചിക്കൂട്ടൊരുക്കി പാലോട് മേളയില്‍ അവതരിപ്പിച്ച പാചകമത്സരം ശ്രദ്ധേയമായി. ചക്കയപ്പവും ഇടിച്ചക്കത്തോരനും പപ്പായ എരുശ്ശേരിയും കാഴ്ചക്കാര്‍ക്ക് രുചിയുടെ പുതിയ അനുഭവം പകര്‍ന്നു. മേളയില്‍ ബുധനാഴ്ച നടന്ന പ്രധാന പരിപാടിയായിരുന്നു നാടന്‍ പാചകമത്സരം.
ചക്കയപ്പവും ഇടിച്ചക്കത്തോരനും അവതരിപ്പിച്ച ടൗണിലെ ഓട്ടോഡ്രൈവറായ കുട്ടനും സംഘവും ഒന്നാംസ്ഥാനം നേടി. കപ്പകൊണ്ട് ഉപ്പുമാവും ചെറുപയര്‍ പായസവുമുണ്ടാക്കിയ പ്രസീദാ മനോജിനാണ് രണ്ടാംസ്ഥാനം. കൂര്‍ക്ക ഉലര്‍ത്തിയത് അവതരിപ്പിച്ച ജില്ലാപ്പഞ്ചായത്ത് അംഗം സോഫി തോമസും കരിക്ക്പായസമുണ്ടാക്കിയ സുല്‍ഫാനാ ഷെരീഫും പേറ്റുപുളിവച്ച മാജിദയും മൂന്നാംസ്ഥാനം പങ്കിട്ടു. സീരിയല്‍താരം അംബരീഷ്, തനിനാടന്‍ റസ്റ്റോറന്റ് ഉടമ മുജീബ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ശരീരസൗന്ദര്യമത്സരത്തില്‍ 22 പേര്‍ പങ്കെടുത്തു. ചൊവ്വാഴ്ച നടന്ന കുട്ടികളുടെ നാടകമത്സരത്തില്‍ വെട്ടിയറ ഗ്രാമികാ നാടകവേദി അവതരിപ്പിച്ച 'പിണങ്ങുണ്ണി' ഒന്നാംസ്ഥാനം നേടി.


