കാണിപ്പാട്ടിന്റെ ശീലുകള്‍ നിലച്ചു... മലമ്പാട്ടിന്റെ മുത്തശ്ശിക്ക് അന്ത്യാഞ്ജലി
പാലോട്: ആദിവാസികള്‍ തലമുറകള്‍ കാത്തുവെച്ച ഒരു ഗാനശാഖയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ നിലച്ചത്. തേഞ്ഞു പഴകിയ ആ ശബ്ദത്തില്‍ കാണിപ്പാട്ടുപാടാന്‍ ഇനി മാത്തിമുത്തി ഇല്ല. 109-ാം വയസ്സിലും കാഴ്ചയുടെ വെട്ടം മങ്ങിയിട്ടും മാത്തി മുത്തി, തന്നെ കേള്‍ക്കാന്‍ എത്തുന്നവര്‍ക്കായി ഉറക്കെ പാടിയിരുന്നു.
സംസ്ഥാനത്ത് 'കാണിപ്പാട്ട്' എന്ന ആദിവാസി ഗാനശാഖയ്ക്ക് പ്രചാരം നല്‍കിയവരില്‍ മുന്നിലായിരുന്നു മാത്തിമുത്തി. 2004 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫോക്‌ലോര്‍ അക്കാഡമി അവാര്‍ഡ് പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ കല്ലണ ചെന്നല്ലിമൂട് സെറ്റില്‍മെന്റിലെ മാത്തിമുത്തിയെ തേടിയെത്തി.
മാത്തിക്ക് മലമ്പാട്ട് ദൈവത്തിന്റെ പാട്ടായിരുന്നു. മാത്തിയുടെ പാട്ടിന്റെ പഴമ വെളിച്ചത്ത് കൊണ്ടുവന്നത് 'മാതൃഭൂമി' 2005 ജൂണ്‍ 14 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മാത്തിയെ തേടി സംഗീത ഗവേഷകരെത്തി.
തന്റെ ഇളംതലമുറയില്‍പ്പെട്ടവര്‍ കാണിപ്പാട്ട് പഠിക്കാന്‍ മുന്നോട്ടുവരാത്തതില്‍ മാത്തിമുത്തി ദുഃഖിതയായിരുന്നു. വായ്‌മൊഴി മാത്രമുള്ള ഈ ഗാനശാഖ വരമൊഴിയായി പുത്തന്‍ തലമുറയ്ക്കു നല്‍കുന്നതില്‍ ഫോക്‌ലോര്‍ അക്കാഡമിയും താല്പര്യം കാട്ടിയില്ല. ഞാറീനിലി കാണി യു.പി.എസിലെ ഫോക്‌ലോര്‍ ക്ലബ് ആണ് ഈ രംഗത്ത് ഒരു ചുവട് മുന്നോട്ടുവെച്ചത്. അപ്പോഴേക്കും മാത്തി അവശയായി കിടപ്പിലായിരുന്നു.

സംഗീതപാരമ്പര്യം പകര്‍ന്നു നല്‍കാനാവാത്ത വിഷമം സ്വകാര്യ ദുഃഖമായി അവശേഷിപ്പിച്ചാണ് മാത്തി യാത്രയാവുന്നത്. മന്ത്രി അവര്‍ക്ക് സമ്മാനിച്ച അവാര്‍ഡ്ശില്പം വീടിന്റെ അടുക്കളയുടെ മൂലയില്‍ സൂക്ഷിക്കാന്‍ പ്രത്യേക ഇടമില്ലാതെ കിടക്കുകയാണ്; മാത്തിയുടെ പാട്ടുപോലെ.