പാലോട്: ഹാന്റ വൈറസ് ബാധിച്ച് ടാപ്പിങ് തൊഴിലാളി മരിക്കാനിടയായ ഇളവട്ടം, ആലുങ്കുഴി പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഷിറഫുദ്ദീന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനകള്‍ തുടങ്ങി.
ചൊവ്വാഴ്ച മെഡിക്കല്‍ ക്യാമ്പ് നടത്തി. സമീപപ്രദേശങ്ങളില്‍ നിന്നും പനിബാധിതരുടെ രക്തസാമ്പിളുകള്‍ വിശദപരിശോധനയ്ക്ക് അയച്ചു. അഡീഷണല്‍ ഡി.എച്ച്.എസ്. പ്രദീപ്, ദിലീപ്, ഡോ.മനു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

