തിരുവനന്തപുരം: തിരുവനന്തപുരത്ത് നെടുമങ്ങാട് സ്വദേശി നൗഫലിനെ തട്ടി കൊണ്ടുപോയ ഏഴംഗ സംഘം പൊലീസ് പിടിയിലായി. തെളിവ് നശിപ്പിക്കാന്‍ സംഘം അനുകരിച്ചത് ദൃശ്യം സിനിമയെ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നൗഫലിനെ ഏഴംഗ സംഘം തട്ടികൊണ്ട് പോയത്. പെണ്‍കുട്ടിയെ ഉപയോഗിച്ച് നൗഫലിനെ നന്ദിയോടെന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം തന്ത്രപൂര്‍വ്വം മുഖം മൂടി ധരിച്ച സംഘം തട്ടി കൊണ്ടുപോവുകയായിരുന്നു.
കാശുകാരനായ ഇയാളുടെ അച്ഛനെ തട്ടി കൊണ്ടു പോകാനായിരുന്നു സംഘം ആദ്യം ലക്ഷ്യമിട്ടത്. പക്ഷേ പദ്ധതി വിജയിച്ചില്ല.. അങ്ങനെയാണ് നൗഫലിനെ ലക്ഷ്യമിടുന്നതും കൃത്യം നിര്‍വ്വഹിക്കുന്നതും. തുടര്‍ന്ന് 50 ലക്ഷം രൂപ സംഘം മോചനദ്രവ്യമാവശ്യപ്പെട്ടു.. അന്വേഷണം സംഘത്തിലേക്കെത്താതിരിക്കാന്‍ ദൃശ്യം സിനിമ സ്‌റ്റെലിലായിരുന്നു ഓപ്പറേഷന്‍. ഫോണ്‍ തമിഴ് നാട്ടിലേക്ക് പോകുന്ന ലോറിയില്‍ ഇട്ട് പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു തന്ത്രം.
പക്ഷേ ഫോണ്‍ വീണ്ടെടുത്ത പൊലീസ് , തട്ടി കൊണ്ടുപോയവരെ തിരിച്ചറിഞ്ഞു. പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ നൗഫലിനെ സംഘം കണ്ണുകൊട്ടി ഉപേക്ഷിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വിതുര പാലോട് സ്വദേശികളായ ഷാഫി, അംജിത്, ഷെമീര്‍, നബീബ്, അജീഷ് നാഥ്, വിഷ്ണു, അഖിലേഷ് നാഥ് എന്നിവരാണ് പൊലീസ് പിടിയിലായത്.