
തിരുവനന്തപുരം: ജില്ലയിലെ പൊന്മുടിയില്‍ ഒരു ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് മൃഗബലി. തമിഴ്‌നാട്ടുകാര്‍ നടത്തുന്ന ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച നടത്തുന്ന ഈ ക്രൂരകര്‍മത്തിന് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒത്താശ ലഭിക്കുന്നതായി മാതൃഭുമി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ബലികര്‍മമാണ് ഇവിടെ നടക്കുന്നത്. ഒറ്റ വെട്ടിന് ആടുകളുടെ തലയറുത്തതിന് ശേഷം ഒരു തുണിയുടെ മറവില്‍ നിന്ന്് തമിഴന്‍മാരായ പൂജാരിമാര്‍ ആടിന്റെ ചീറ്റിയൊഴുകുന്ന ചോര കുടിക്കുന്നു. ദൈവത്തിന്റെ പേരില്‍ നടത്തുന്ന ഈ ക്രൂര വിനോദത്തിന് പോലീസിന്റെ കാവലുമുണ്ട്. വനിതാ പോലീസ് അടക്കം പതിനാല് പോലീസുകാര്‍ ബലി നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
ബലികര്‍മത്തിന്റെ ഫോട്ടോയോ വീഡിയോയൊ എടക്കുന്നതിന് ക്ഷേത്ര കമ്മറ്റിക്കര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നടപ്പാക്കാനും പോലീസിന്റെ സഹായമുണ്ട്. മലയാളികളടക്കമുള്ളവരാണ് ഈ ക്രൂര വിനോദം കണ്ട് സായൂജ്യമടയാനെത്തുന്നത്. ഇത് അപമാനകരമാണെന്ന് കവയത്രി സുഗതകുമാരി അടക്കമുള്ള സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

