പാലോട്. ഇന്ന് പൈങ്കുനി ഉത്രം ഉല്‍സവത്തിനു കൊടിയേറുന്ന നന്ദിയോട് പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന പെരുമ്പറ കൊട്ടി വിളംബരം വൈവിധ്യമാര്‍ന്നതായി. ഉല്‍സവ അറിയിപ്പുമായി രാജ കിങ്കരനും പെരുമ്പറ കൊട്ടുകാരനും റാന്തല്‍ വിളക്കുമായി അഞ്ചലോട്ടക്കാരും അണിനിരന്ന വിളംബരം രാജവിളംബരത്തെ അനുസ്മരിപ്പിക്കലായി. വിളംബരത്തിന് അകമ്പടി സേവിച്ചു നിരവധി അലങ്കാര വാഹനങ്ങളും ചെണ്ടമേളവും അണിനിരന്നു.
ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ചു നന്ദിയോട്, വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന വിളംബരം മണിക്കൂറുകള്‍ നീണ്ട് ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. പത്തു ദിവസം നീളുന്ന ഉല്‍സവത്തിന് ഇന്നു രാവിലെ ഒന്‍പതിനും 10. 15നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി താഴ്മണ്‍ മഠം കണ്ഠരരു മഹേശ്വരരു കൊടിയേറ്റു കര്‍മം നിര്‍വഹിക്കും.
പാലോട്. യുഡിഎഫ് പെരിങ്ങമ്മല സെന്റ് ജോര്‍ജ് എല്‍പിഎസ് 88ാം നമ്പര്‍ ബൂത്ത് കണ്വന്ഷന് ഇടവം ഷാനവാസിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആര്‍എസ്പി ലോക്കല്‍ സെക്രട്ടറി പ്രഭാകരന്‍നായര്‍, ഇലക്ഷന് കമ്മിറ്റി ചെയര്മാന് പള്ളിവിള സലിം, കൊച്ചുകരിക്കകം നൌഷാദ്, സോഫിതോമസ്, ടി. വേണുഗോപാലന്‍നായര്‍, സജീബ്ഖാന്‍, സുജിത്, സുധീര്‍ഷാ, ആര്.പി. കുമാര്‍, ജി. സുഭാഷ്, കെ. രാജപ്പന്, നാരായണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


