വിതുര: ആഷിക്കിനും സജിംഷായ്ക്കും യാത്രാമൊഴി നല്‍കിയവര്‍ ഒടുവില്‍ ടെറിന്‍ മധുവിനും കണ്ണീരോടെ വിടചൊല്ലി. മൂന്നു വിദ്യാര്‍ഥികളുടെ ജീവനപഹരിച്ച പാലോട്ടെ വാഹനാപകടം നടുക്കുന്ന ഓര്‍മയാക്കി ടെറിന്റെ മൃതദേഹം വ്യാഴാഴ്ച സംസ്‌കരിച്ചു.
നെടുമങ്ങാട് താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് വിലാപയാത്രയായാണ് ടെറിന്റെ മൃതദേഹം രാവിലെ വിതുരയിലെത്തിച്ചത്. ഒരു മണിക്കൂറോളം ചന്തമുക്കില്‍ പൊതുദര്‍ശനത്തിന് വെച്ചു.
തെന്നൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയ മൃതദേഹം ഫെലോഷിപ്പ് ദേവാലയത്തിലെത്തിച്ച് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തി. പാലോട് വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ വീടുകളില്‍ വ്യാഴാഴ്ച രാത്രി സ്പീക്കര്‍ ജി. കാര്‍ത്തികേയനെത്തി അനുശോചനമറിയിച്ചു.