വിതുര: പൊന്മുടി സംസ്ഥാന ഹൈവേയില്‍ അപകടക്കെണിയൊരുക്കുന്ന
ആനപ്പാറ ചിറ്റാര്‍ പാലം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കൈവരിയും പാലവും തമ്മില്‍
ചേരുന്നഭാഗം ഇളകിയതാണ് വാഹനങ്ങള്‍ക്ക് അപകടക്കെണിയാവുന്നത്. വീതി തീരെ കുറഞ്ഞ
പാലമായതിനാല്‍ അപകടസാധ്യതയും കൂടുതലാണ്.
നൂറ്റാണ്ട് പിന്നിട്ട ചിറ്റാര്‍ പാലം ബ്രിട്ടീഷ് ഭരണകാലത്താണ് വാമനപുരം ആറ്റിന് കുറുകെ പണികഴിപ്പിച്ചത്. പാലത്തിന് പഴക്കം ഏറെയുള്ളതിനാലും വീതി തീരെ കുറവായതിനാലും ഈയിടെ നടന്ന സംസ്ഥാന ഹൈവേ പുനരുദ്ധാരണ പദ്ധതിയില്‍ പുതിയ പാലം പണിയാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ പാലത്തിനടുത്തായി പൊതുമരാമത്ത് വകുപ്പ് ഇതിനായി സ്ഥലവും ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ നിലവിലെ പാലത്തില്‍ ബലപ്പെടുത്തലോ അറ്റകുറ്റപ്പണിയോ നടന്നതുമില്ല.
ഒടുവില്‍ ചിറ്റാര്‍ പാലത്തെ അതേ രീതിയില്‍ അവശേഷിപ്പിച്ച് ടാറിങ് മാത്രം നടത്തി കരാറുകാര്‍ മടങ്ങുകയായിരുന്നു. പാലത്തിന്റെ വശത്ത് ഉണ്ടായിരിക്കുന്ന വിടവ് ഇരുചക്രവാഹനങ്ങള്‍ക്കാണ് കൂടുതല്‍ കെണിയായിരിക്കുന്നത്. വാഹനങ്ങള്‍ ഇതിലൂടെ ആറ്റിലേക്ക് മറിയാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.