വിതുര: കളീക്കല്‍ പ്രഭാതം പുരുഷസംഘം ഏഴാം വാര്‍ഷികം
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്
അംഗം സോഫി തോമസ് പഠനോപകരണവും ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. എന്‍. കൃഷ്ണകുമാരി
യൂണിഫോമും വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജി. പുഷ്പലതയും ജി.ഡി.
ഷിബുരാജും സമ്മാനവിതരണം നടത്തി. സംഘം പ്രസിഡന്റ് ഇ. സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന
യോഗത്തില്‍ സെക്രട്ടറി എസ്. ശ്രീനിവാസന്‍പിള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. ഭാരവാഹികള്‍: ബി. ജയന്‍ (പ്രസിഡന്റ്), ഇ. സുരേഷ് (വൈസ് പ്രസിഡന്റ്),
എസ്. ശ്രീനിവാസന്‍പിള്ള (സെക്രട്ടറി), സി.ജെ. ബിനു (ജോയിന്റ് സെക്രട്ടറി), എസ്.
പുഷ്പാംഗദന്‍പിള്ള (ഖജാന്‍ജി).