വിതുര: പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പത്തോളം ആശുപത്രികളെ താലൂക്ക് പദവിയിലേക്ക് ഉയര്‍ത്തിയപ്പോള്‍ വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചു ശക്തമായ സമരപരിപാടികള്‍ സംഘടിക്കുമെന്നു വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷന് ഒാഫ് റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ആശുപത്രിയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലും നിവേദനം നല്‍കിയിരുന്നു. വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല,ആര്യനാട് പഞ്ചായത്തുകളില്‍ നിന്ന് ആയിരങ്ങള്‍ ചികില്‍സതേടിയെത്തുന്ന ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാതായിട്ട് ഒരു വര്‍ഷമായി. ചികില്‍സതേടിയെത്തുന്ന രോഗികള്‍ കാത്തുനിന്നു വലയുന്നു. പഞ്ചായത്തില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നു ഭാരവാഹികളായ കെ.എന്‍. കൃഷ്ണന്‍കുട്ടി, എസ്.സതീശചന്ദ്രന്നായര്, മാന്കുന്നില് പ്രകാശ്, കെ.സുലോചന്നായര്, ബി.രാമഭദ്രന് എന്നിവര്‍ അറിയിച്ചു.


