പാലോട്: കരിമണ്‍കോട് മൈലാടിയില്‍ പൌള്‍ട്രി ഫാമിന്റെ മാലിന്യം നിക്ഷേപിക്കുന്ന ടാങ്ക് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികളും മരിച്ചത് ശ്വാസംമുട്ടി. ദുര്‍ഗന്ധം ശ്വസിച്ച് കുഴഞ്ഞുവീണ ഇവരുടെ മേല്‍ മാലിന്യക്കൂമ്പാരം വീഴുകയായിരുന്നു. ദുര്‍ഗന്ധം ശ്വസിച്ച് കുഴഞ്ഞുവീണ മറ്റൊരു തൊഴിലാളിയായ തുളസിയെ കൂടെയുണ്ടായിരുന്ന കുഞ്ഞുമോന്‍ രക്ഷപ്പെടുത്തുകയായിരുന്നു.
അപകടത്തില്‍പ്പെട്ട തുളസിയെ പാലോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴിയില്‍പ്പെട്ട തൊഴിലാളികളുടെ മൃതദേഹം നെടുമങ്ങാട്, കടയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്ന് ജെ.സി.ബിയുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് പുറത്തെടുത്തത്. രണ്ടുപേരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
മരണമടഞ്ഞ നാസിമുദീന്റെ ഭാര്യ ലുദിന. മക്കള്‍: മുഹമ്മദ്, ഷൈല. ഷൈലകുമാറിന്റെ ഭാര്യ ഫിലോമിന. മക്കള്‍: ഷൈജു, വിനോജ്.
നെടുമങ്ങാട് ഡിവൈഎസ്പി മുഹമ്മദ് ഷാഫി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷറഫുദീന്‍, പാലോട് സിഐ പ്രദീപ്കുമാര്‍, എസ്ഐ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. പാലോട് ഗവണ്‍മെന്റ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫ്രാന്‍സിസ്, നെടുമങ്ങാട് തഹസില്‍ദാര്‍ ഡേവിഡ് ജോണ്‍സണ്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.