പാലോട്: ദേശീയ ആദിവാസി മെഡിക്കല്‍ കോളജ് തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ അതു വയനാട്ടിലേക്കു മാറ്റിക്കൊണ്ടുപോകുന്നതു പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ ട്രൈബല്‍ സര്‍വീസ് ചെയര്മാന് ചെമ്പന്‍കോട് വി. മണികണ്ഠന് പറഞ്ഞു.
കോളജ് സ്ഥാപിക്കുന്നതിന്റെ ആവശ്യകതയിലേക്കും അതിന് അനുയോജ്യമായ നന്ദിയോട് പഞ്ചായത്തിലെ നീര്‍പ്പാറ സര്‍ക്കാര്‍ വക ഭൂമിയെ സംബന്ധിച്ചും 2009ല്‍ മണികണ്ഠന് കേന്ദ്ര സര്‍ക്കാരിനു നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ചു കോളജ് സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും എന്നാല്‍ പിന്നീടു മാറ്റിക്കൊണ്ടുപോയതു പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു.


