കല്ലറ: പാങ്ങോട് പഞ്ചായത്തിലെ പൊതുശ്മശാനം ഇനിയും യാഥാര്‍ത്ഥ്യമാകാത്തതില്‍ നാട്ടുകാരില്‍ അമര്‍ഷം പുകയുന്നു. ഇവിടെ പൊതുശ്മശാനം സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 19 വാര്‍ഡുകളിലായി നാല്പതിനായിരത്തിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്താണിത്. പന്ത്രണ്ട് ദളിത് കോളനികളും അതിന്റെ പകുതിയോളം സെറ്റില്‍മെന്റ് ഏരിയകളുമുണ്ട്. കഷ്ടിച്ച് പാര്‍പ്പിടസൌകര്യം മാത്രമാണ് കോളനിനിവാസികള്ക്കുള്ളത്.
അതുകൊണ്ടുതന്നെ കുടുംബത്തിലാരെങ്കിലും മരിച്ചാല്‍ മൃതദേഹം വീട്ടിനുള്ളില്‍ മറവുചെയ്യേണ്ട ഗതികേട്! ഒരു വീട്ടിനുള്ളില്‍ത്തന്നെ ഒന്നിലധികം പേരെ അടക്കിയവരുമുണ്ട്. വാര്‍ഷിക പദ്ധതികളില്‍ ശ്മശാനത്തിനായി തുക വകയിരുത്തുന്നത് ഒരു കീഴ്വഴക്കമായി മാറിയതല്ലാതെ ക്രിയാത്മകമായ നടപടികള്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്


