വിതുര: ടി.718-ാം നമ്പര്‍ വിതുര ഹൗസിങ് സഹകരണസംഘം ഭരണസമിതി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പാനലിന് ജയം. ആഹ്ളാദപ്രകടനത്തിനിടെ വിതുര കലുങ്ക് കവലയില്‍ ചെറിയതോതില്‍ ഉന്തും തള്ളുമുണ്ടായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ എല്‍.വി.വിപിനെ സി.പി.എം. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റി ആരോപിച്ചു. സംഘത്തിലെ ക്രമക്കേടുകള്‍ വീണ്ടും തുടരാനാണ് യു.ഡി.എഫ്. അധികാരത്തിലേറിയതെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. വിതുരയില്‍ പ്രകടനം നടത്തി.
ജനറല്‍ മണ്ഡലത്തില്‍നിന്ന് എസ്.കുമാരപിള്ള, എസ്.സോമചന്ദ്രന്, നിക്ഷേപ മണ്ഡലത്തില്‍നിന്ന് എം.സുന്ദരേശന് ചെട്ടിയാര്‍, പട്ടികജാതി-വര്‍ഗ മണ്ഡലത്തില്‍നിന്ന് എന്‍.ജയപ്രകാശ്, വനിതാ മണ്ഡലത്തില്‍നിന്ന് ഉമൈബാ റഷീദ്, ആര്.മനോന്മണി, ടി.രാധമ്മ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി സംഘം അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരുന്നു. സഹകരണസംഘം നെടുമങ്ങാട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസിലെ കാട്ടാക്കട യൂണിറ്റ് ഇന്‍സ്പെക്ടറായ എം.എസ്.പ്രശാന്ത്, വരണാധികാരിയായി ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ തിരഞ്ഞെടുപ്പ് വൈകീട്ട് നാലിന് അവസാനിച്ചു.
അഞ്ചരയോടെ ഫലപ്രഖ്യാപനം വന്നതിനുശേഷം നടത്തിയ പ്രകടനത്തിലാണ് ഉന്തും തള്ളുമുണ്ടായത്. പ്രകടനം കലുങ്ക് കവല ചുറ്റി വരുന്നതിനിടെ എസ്.ബി.ടി.ക്ക് സമീപത്ത് പോലീസിന്റെ വലയം ഭേദിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.