പാലോട്: മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള പിഡബ്്ള്യു ഡി അധികൃതരുടെ ലേലം നാട്ടുകാര്‍ തടഞ്ഞു. പാലോട് ആശുപത്രി ജംക്്ഷനിലെ കടകള്‍ക്കു മുന്നില്‍ നില്ക്കുന്ന മൂന്നു കൊന്ന മരങ്ങള്‍ മുറിക്കാനുള്ള ലേല നടപടികളാണു നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. ജംക്്ഷനില്‍ ഇതിനേക്കാള്‍ അപകടകരമായ നിലയില്‍ മറ്റു മരങ്ങള്‍ നില്ക്കുന്നതു സംബന്ധിച്ചു നേരത്തേ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിനു നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഇവ മുറിച്ചു മാറ്റിയതിനു ശേഷം മാത്രമേ പ്രസ്തുത മരങ്ങള്‍ മുറിച്ചു മാറ്റാവൂ എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് എഴുതി നല്‍കുകയും ചെയ്തു. എതിര്‍പ്പിനെ തുടര്‍ന്ന് അധികൃതര്‍ മടങ്ങി. തങ്ങളുടെ കച്ചവട സ്ഥാപനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി കിട്ടാന്‍ സ്വകാര്യ വ്യക്തികള്‍ കോടതി വിധി സമ്പാദിച്ചതിന്റെ അടിസ്ഥാനത്തിലാണു ലേലത്തിനു തീരുമാനിച്ചതെന്നു പൊതുമാരാമത്ത് റോഡ് സെക്്ഷന്‍ അസി. എന്‍ജിനീയര്‍ ശ്രീകണ്ഠന് നായര്‍ പറഞ്ഞു.


