പാലോട്: വ്യാപാര ബില്ലിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു നടന്ന വ്യാപാരികളുടെ കടയടപ്പു സമരം പാലോട്, നന്ദിയോട്, പെരിങ്ങമ്മല, മടത്തറ മേഖലകളില്‍ പൂര്‍ണമായിരുന്നു. കടകള്‍ തുറക്കാത്തതുകൊണ്ടു തന്നെ യാത്രക്കാരും വളരെ കുറവായിരുന്നു.
കടയടപ്പ് പൂര്‍ണം: യാത്രക്കാര്‍ വെള്ളം കിട്ടാതെ വലഞ്ഞു
വിതുര: ചെറുകിട വ്യാപാരരംഗത്ത് വിദേശകുത്തകകള്‍ക്കു വ്യാപാരം ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായിഏകോപനസമിതി നടത്തിയ കടയടപ്പു സമരം പൂര്‍ണവും സമാധനപരവുമായിരുന്നു. അതേസമയം, യാത്രക്കാരും മറ്റും വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തില്‍ ഇന്നലെ വന്‍ തിരക്കായിരുന്നു. ടൂറിസ്റ്റുകള്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ ബുദ്ധിമുട്ടി.അതേസമയം, മദ്യം സുലഭമായി ഒഴുകി.



