വിതുര: കനത്ത മഴയിലും കാറ്റിലും കല്ലാര്‍, പൊന്മുടി റൂട്ടില്‍ ഗോള്‍ഡന്‍ വാലിക്ക് സമീപം രണ്ട് സ്ഥലങ്ങളില്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു. പൊന്മുടിയില് നിന്നും യാത്ര തിരിച്ച വിനോദ സഞ്ചാരികളും നെടുമങ്ങാട് നിന്ന് പൊന്മുടിയിലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളും മണിക്കൂറുകളോളം വഴിയില്‍ കിടന്നു. നെടുമങ്ങാട് നിന്ന് ഫയര്‍ ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പൊന്മുടി ഹെയര്‍പിന്‍ വളവുകളില്‍ മണ്ണിടിച്ചിലും രൂക്ഷമായിട്ടുണ്ട്. മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് മൂലം കല്ലാര്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
WELCOME
Monday, November 28, 2011
പൊന്മുടിയില് കനത്ത മഴ; മരം വീണ് ഗതാഗതം തടസ്സപ്പെട്ടു