വിതുര: വിതുര ഗ്രാമപ്പഞ്ചായത്തുതല കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ക്ലബ്ബിനുള്ള ട്രോഫി കൊപ്പം ബ്രദേഴ്‌സിന്. കായിക വിഭാഗത്തില്‍ 115-ഉം കലാവിഭാഗത്തില്‍ 62-ഉം പോയിന്റ് നേടിയാണ് കൊപ്പം ബ്രദേഴ്‌സ് ഒന്നാമതെത്തിയത്. കലാവിഭാഗത്തില്‍ 67 പോയിന്റ് നേടിയ ശാസ്താംകാവ് യമുന ക്ലബ്ബിനാണ് ഒന്നാംസ്ഥാനം. തേവിയോട് ന്യൂ യൂണിവേഴ്‌സല്‍ ക്ലബ്ബ് 65 പോയിന്റ് കരസ്ഥമാക്കി കായികവിഭാഗത്തില്‍ രണ്ടാമതെത്തി.




