പാലോട്: ഷീറ്റുകള്‍ ദ്രവിച്ച് ചോര്‍ന്നുതുടങ്ങിയ കൊച്ചുകൂരയില്‍ ഹൃദ്രോഗിയായ മാതാവിനെയും ഭാര്യയെയും മക്കളെയും ജീവിതത്തിന്‍െറ ഭാരമേല്പ്പിച്ച് നാസിമുദ്ദീന് യാത്രയായി. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പാലോട് മൈലാടിയില്‍ കോഴിമാലിന്യം ദേഹത്തേക്ക് വീണ് ഞാറനീലി കാവുവിള വീട്ടില്‍ നാസിമുദ്ദീനും (27) ഇടവം ഡി.എസ്.കെ ഭവനില്‍ ഷൈലകുമാറും (46) മരിച്ചത്.
നാസിമുദ്ദീന്െറ പിതാവ് ജലാലുദ്ദീന്‍ 11 വര്‍ഷം മുമ്പ് മരിച്ചു. ഇതോടെ കൗമാരത്തിലേ കുടുംബത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു. നാലുവര്‍ഷം മുമ്പ് മരിച്ച സഹോദരി സുഹ്റാബീവിയുടെ പേരിലുള്ള രണ്ട് സെന്റിലെ കൂരയിലാണ് താമസം. മക്കളായ ഷഹ്നക്കും മുഹമ്മദ് ഷഹ്നാസിനുമൊപ്പം സഹോദരീ പുത്രിയായ ഒമ്പതാം ക്ളാസുകാരി ഷഹാനയുടെ സംരക്ഷണയും നാസിമുദ്ദീനായിരുന്നു. ഹൃദ്രോഗത്തിനിടയിലും മകന്‍െറ കഷ്ടപ്പാട് കണ്ട് മാതാവ് ആബിദാബീവി ചെറിയ ജോലിക്ക് പോകുമായിരുന്നു. നാല് വയസ്സുകാരനായ മുഹമ്മദ് ഷഹ്നാസിനും ഹൃദ്രോഗമുണ്ട്. വീട്ടിലെ സൗകര്യക്കുറവ് മൂലം തൊട്ടടുത്ത ബന്ധുവീട്ടിലാണ് നാസിമുദ്ദീന്െറ മൃതദേഹം കൊണ്ടുവന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ എത്തിച്ച മൃതദേഹം ഏറെ വൈകാതെ തെന്നൂര്‍ മഞ്ഞപ്പാറ ജുമാമസ്ജിദ് ഖബര്സ്നില് ഖബറടക്കി. ഷൈലകുമാറിന്െറ മൃതദേഹം വിദേശത്തുള്ള സഹോദരി ഷൈലജ നാട്ടിലെത്തിയതിന് ശേഷമേ സംസ്കരിക്കൂ. ക്രിസ്മസിന് മുമ്പ് വീട് പണി പൂര്‍ത്തിയാക്കണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഷൈലകുമാര്‍ വിടചൊല്ലിയത്. പഞ്ചായത്തില്‍ നിന്ന് ലഭിച്ച മുപ്പതിനായിരം രൂപക്ക് പിറകെ ഒരു ലക്ഷം രൂപ ബാങ്ക് വായ്പകൂടിയെടുത്താണ് നാല് സെന്റ് ഭൂമിയിലെ വീടുപണി ദ്രുതഗതിയില്‍ മുന്നോട്ട് കൊണ്ടുപോയത്.