വിതുര: വര്‍ഷങ്ങളുടെ പഴക്കമുള്ള ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കുളപ്പട ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനടുത്തുള്ള പഞ്ചായത്ത് കുളം ഉപയോഗശൂന്യമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. നെടുമങ്ങാട് താലൂക്കിലെ ഏറ്റവും വലിയ കുളത്തെ നീന്തല്‍ കുളമാക്കാനുള്ള പദ്ധതി ഉഴമലയ്ക്കല്‍ പഞ്ചായത്ത് അധികൃതര്‍ ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ കുളത്തെ നീന്തല്‍ കുളമാക്കണമെന്ന നിര്‍ദേശം നാട്ടുകാര്‍ മുന്നോട്ടുവച്ചത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നീന്തല്‍ പരിശീലനം ലഭ്യമാക്കാന്‍ ഏറ്റവും സൌകര്യപ്രദമായ ഈ കുളം നീന്തല്‍ക്കുളം ആക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ വടംവലിമൂലം ഈ നീക്കം അട്ടിമറിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ എല്‍.ഡി. എഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി വാര്‍ഡ് കൌണ്‍സിലര്‍ ബി.ജെ.പി ആയതുകൊണ്ടാണ് നീന്തല്‍ക്കുളം പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റ് ഒരുവര്‍ഷം ആയിട്ടും നാട്ടുകാരുടെ ആവശ്യം അവഗണിക്കപ്പെടുകയാണ്. നീന്തല്‍ക്കുളം പദ്ധതി കാര്യനാട്ടുള്ള മറ്റൊരു കുളത്തിലേക്ക് കൊണ്ടുപോകാനാണ് അണിയറ നീക്കം നടക്കുന്നത്.
ഒരേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുളപ്പട ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപമുള്ള കുളത്തെ ഉപേക്ഷിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുംതന്നെയില്ലാത്തതും വലിപ്പത്തില്‍ തീരെ ചെറുതുമായ കാര്യനാട് കുളത്തിലേക്ക് നീന്തല്‍ക്കുളം പദ്ധതി മാറ്റുന്നതിനു പിന്നിലും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് മുന്നോടിയായി കാര്യനാട് കുളം തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ ഈയിടെ നവീകരിച്ചിരുന്നു. എന്തുവിലകൊടുത്തും നീന്തല്‍ക്കുളമെന്ന സ്വപ്നം കുളപ്പട ശാസ്താക്ഷേത്രത്തിനു സമീപമുള്ള പഞ്ചായത്ത് കുളത്തില്‍തന്നെ യാഥാര്‍ഥ്യമാക്കുമെന്ന

