വിതുര: പട്ടാപ്പകല്‍ പന്നികള്‍ പ്രധാന ജംക്ഷനില്‍ ഇറങ്ങി രണ്ടു പേരെ കുത്തി പരുക്കേല്‍പ്പിക്കുകയും, ഭീതിയും നാശവും വിതയ്ക്കുകയും ചെയ്തു. തിരക്കേറിയ പൊന്മുടി വിതുര റോഡില്‍ മാര്‍ക്കറ്റ് ജംക്ഷനിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നു പന്നികള്‍ ഇറങ്ങി ഭീതിപരത്തി വിഹരിച്ചത്. നായ്ക്കളാണു പന്നികളെ ഒാടിച്ചുകൊണ്ടുവന്നത്. അപ്രതീക്ഷിതമായി പന്നികള്‍ എത്തിയതോടെ ബസ് കാത്തുനിന്നവരും മറ്റും ഭയന്നോടി.
ഒരു പന്നി കടയില്‍ ഇടിച്ചുകയറി നാശമുണ്ടാക്കി. നാട്ടുകാര്‍ പന്നികളെ തുരത്തി ഒാടിച്ചു. തൊട്ടടുത്ത ജംക്ഷനിലേക്ക് ഒാടിയ പന്നികള്‍ രണ്ടു വഴിപോക്കരെ കുത്തിമറിച്ചിട്ടു. ഇവര്‍ക്കു നിസാര പരുക്കുണ്ട്. നേരത്തെ തേവിയോട് ജംക്ഷനില്‍ ഒറ്റയാന് പന്നി ഇറങ്ങി ഒരാളെ ഗുരുതരമായി കുത്തി പരുക്കേല്‍പ്പിച്ചിരുന്നു. ഇന്നലെ വിതുര മേഖലയില്‍ കനത്ത മഴയും, മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. ഉച്ചയോടെ മഴ ശക്തി പ്രാപിച്ചപ്പോഴാണു പന്നികള്‍ എത്തിയത്.