വിതുര: ചെറ്റച്ചല്‍ നവോദയ സ്കൂള്‍ വളപ്പില്‍ വിതുര പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കൃഷി മാതൃകയാകുന്നു. കാടുപിടിച്ചുകിടന്ന 25 ഏക്കറില്‍ കൃഷി പുരോഗമിക്കുന്നു. ഒരു കോടി 54 ലക്ഷം രൂപ വിനിയോഗിച്ചാണു കൃഷി നടത്തുന്നത്. പഞ്ചായത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കനും തൊഴിലുറപ്പു തൊഴിലാളികള്‍ക്കു കൂടുതല്‍ ജോലി നല്‍കാനുമാണ് ഇൌ ബൃഹദ് പദ്ധതി തയാറാക്കിയതെന്നു വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിനും, വൈസ് പ്രസിഡന്റ് ശാന്തി ജി. നായരും പറഞ്ഞു.
പഞ്ചായത്തിലെ അഞ്ഞൂറില്‍ പരം തൊഴിലുറപ്പു തൊഴിലാളികളാണു കൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമുള്ള തൊഴിലാളികള്‍ക്ക് ഇവിടെ ജോലി നല്‍കിയിരുന്നു. സ്ത്രീശക്തി ഉണര്‍ന്നപ്പോള്‍ കാടുംപടലും നിറഞ്ഞ്, കാട്ടുമഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന വനഭൂമി കൃഷിയോഗ്യമായി. കാട് വൃത്തിയാക്കുന്നതിനിടെ പാമ്പുകളുടെ ആക്രമണമുണ്ടടായി. രണ്ടായിരത്തിലേറെ വാഴയും, നൂറുകണക്കിന് തെങ്ങുകളും, കശുമാവും, പപ്പായ, പേര, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളും, ഒൌഷധസസ്യങ്ങളും, കാച്ചില്‍, ചെറുകിഴങ്ങ്, ചീര, കത്തിരി, കോളിഫ്ളവര്‍, നെല്ല് എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്.
കൃഷി നടത്താന്‍ പുരുഷന്മാര്‍ക്കാപ്പം സ്ത്രീകള്‍ക്കും കഴിയുമെന്ന് ഇവിടത്തെ കൃഷിത്തോട്ടം തെളിയിക്കുന്നു. കൃഷിഭവന്റെ നിര്‍ദേശപ്രകാരം നടത്തുന്ന ജോലികള്‍ വിലയിരുത്താനും മാറ്റങ്ങള്‍ വരുത്താനുംമറ്റും പഞ്ചായത്ത് പ്രസിഡന്റും എത്തും. കുടുംബശ്രീ
അംഗങ്ങള്‍ക്കു കൃഷിയെക്കുറിച്ചു ക്ളാസ് നല്‍കിയ ശേഷമാണു പദ്ധതി ആരംഭിച്ചത്. മാതൃകാ കൃഷിത്തോട്ടമായ ഇവിടെ നടത്തിയിരിക്കുന്ന കൃഷി മാതൃകയാക്കി വനിതാ സ്വയംസഹായസംഘങ്ങളും പുരുഷസംഘങ്ങളും കൃഷി നടത്തുന്നുണ്ട്. വിദ്യാര്‍ഥികളും തൊഴിലുറപ്പു തൊഴിലാളികളുടെ പച്ചക്കറി ക്കൃഷി കാണാനെത്തുന്നുണ്ട്.
സ്കൂളുകളില്‍ കൃഷി വ്യാപിപ്പിച്ചിട്ടുമുണ്ട്. കൃഷി വിജയകരമായതോടെ തൊഴിലുറപ്പു തൊഴിലാളികള്‍ സന്തോഷത്തിലാണ്. അവര്‍ നട്ടുനനച്ചു വളര്‍ത്തിയ വിളകള്‍ സമൃദ്ധമായി കായ്ച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ അഭിമാനവും സന്തോഷവും അനുഭവപ്പെടുന്നതായി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. നവോദയ സ്കൂളിനു പുറമെ ഇതേ മോഡലില്‍ അടിപറമ്പ് ജഴ്സിഫാമിലും കൃഷി വ്യാപിപ്പിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.


