WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, December 1, 2011

സ്വര്‍ണത്തില്‍ ഒരു ക്രിസ്‌മസ്‌ ട്രീ!


സാമ്പത്തിക മാന്ദ്യത്തെ കുറിച്ചൊന്നും ജപ്പാനിലെ ഒരു ആഭരണശാല അറിഞ്ഞില്ലെന്ന്‌ തോന്നുന്നു. അവര്‍ ഈ ക്രിസ്‌മസിന്‌ വേണ്ടി ഒരുക്കിയിരിക്കുന്നത്‌ സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു ക്രിസ്‌മസ്‌ ട്രീ ആണ്‌. ഇതിനായി ഉപയോഗിച്ചിരിക്കുന്നത്‌ 12 കിലോ സ്വര്‍ണമാണെന്ന്‌ പറഞ്ഞാല്‍ ആരായാലും മൂക്കത്ത്‌ വിരല്‍വച്ചുപോവില്ലേ?

ടോക്യോയിലെ ഗിന്‍സയിലുളള ഒരു ആഭരണശാലയാണ്‌ വിലയേറിയ ക്രിസ്‌മസ്‌ ട്രീയുമായി കാഴ്‌ചവിരുന്നൊരുക്കുന്നത്‌. ഈ സവിശേഷ ട്രീയില്‍ അലങ്കാരമായി തൂക്കിയിരിക്കുന്ന പൂക്കളും തോരണങ്ങളും വരെ സ്വര്‍ണത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. എട്ട്‌ അടിയാണ്‌ സ്വര്‍ണ ട്രീയുടെ ഉയരം.

ഗിന്‍സ ടണാക എന്ന ആഭരണശാലയാണ്‌ ഈ കാഴ്‌ചാവിസ്‌മയം ഒരുക്കി കൈയടി നേടുന്നത്‌. സ്വര്‍ണ ക്രിസ്‌മസ്‌ ട്രീ വില്‍ക്കാനലല്ല എന്നും ക്രിസ്‌മസ്‌ ദിനം വരെ പ്രദര്‍ശിപ്പിക്കുന്നതിന്‌ വേണ്ടി മാത്രമാണെന്നും ഉടമകള്‍ പറയുന്നു.