വിതുര: ആനപ്പാറ ഗവ. ഹൈസ്കൂളില്‍ നിന്നും കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ശാരിക വി. നാഥിനും നല്ല വിദ്യാര്‍ഥിയായി തിരഞ്ഞെടുത്ത എസ്.എസ്. അഖിലിനും ചിറ്റാര്‍ ശങ്കരപ്പിള്ള സ്മാരക കുടുംബ ട്രസ്റ്റിന്റെ വകയായി എവര്‍റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും വിതരണം ചെയ്തു. മുന്‍ പി.ടി.എ പ്രസിഡന്റ് സതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക കെ. സെലീന മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍, വാര്‍ഡംഗം എ. അല്‍ഫോണ്‍സ്, സ്റ്റാഫ് സെക്രട്ടറി ബി.എസ്. രാധാകൃഷ്ണന്, അധ്യാപകരായ ബിജുകുമാര്‍, ഷിബുക്കുട്ടന്, അനൂപ് ശശി തുടങ്ങിയവര്‍ സംസാരിച്ചു.

