ഇ-മാലിന്യസംസ്കരണത്തിന് ദേശീയ സെമിനാര്‍
പാലോട്: ഇ-മാലിന്യ സംസ്കരണത്തിന്റെ പുത്തന്‍ സാങ്കേതികതകള്‍ വിവരിച്ച് 'മ്യൂ-2011' ദേശീയ സെമിനാര്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ തുടങ്ങി. യൂണിവേഴ്സിറ്റി ഗ്രാന്റസ് കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍ ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. കോളേജിലെ ഫിസിക്സ് വിഭാഗമാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.
രണ്ടുദിവസമായി നടക്കുന്ന സെമിനാറില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ആദ്യദിനത്തില്‍ കെ.വി. രാജേന്ദ്രന്, സന്തോഷ്കുമാര്‍, ഐസക് ന്യൂട്ടണ്‍ റോബര്‍ട്ട്, ഡോ. കുര്യന് ജോസഫ്, ഡോ. ഒ. വില്‍സണ്‍, ജെ.എസ്. ജഹാംഗീര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
വ്യാഴാഴ്ച അനന്തനാരായണശര്മ്മ, ടി.ടി. അരുണ്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

