പാങ്ങോട്: പാങ്ങോട് പുത്തന്‍പള്ളി ജമാഅത്തിന്റെ ദിക്ക്ര്ഹല്ഖാ വാര്‍ഷിക പ്രചാരണത്തിനായി സ്ഥാപിച്ചിരുന്ന ഫ്ളക്സ്ബോര്‍ഡുകളും ആര്‍ച്ചും അക്രമികള്‍ ചൊവ്വാഴ്ച രാത്രി നശിപ്പിച്ചു. പാങ്ങോട് കവലയ്ക്കുസമീപം സ്ഥാപിച്ചിരുന്ന താത്കാലിക ആര്‍ച്ച് തീയിട്ടു. അഞ്ചിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ കീറി നശിപ്പിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച സാധു പെണ്‍കുട്ടികളുടെ വിവാഹവും കാന്തപുരം എ.പി. അബുബക്കര്‍ മുസലിയാര്‍ പങ്കെടുക്കുന്ന യോഗവും ഉണ്ടായിരുന്നു. ഇതിന്റെ പ്രചാരണത്തിനായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് തകര്‍ത്തത്. പാങ്ങോട് പോലീസ് കേസ്സെടുത്തു.