WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, December 12, 2011

വിതുരയില്‍ കാടുകയറി ഒരു സര്‍ക്കാര്‍ കെട്ടിടം


വിതുര: വിതുര കലുങ്ക് കവലയില്‍ ടാക്‌സി സ്റ്റാന്‍ഡ് കഴിഞ്ഞ് ലോറി സ്റ്റാന്‍ഡ് എത്തുമ്പോള്‍ മുകളിലായി ഒരു വനമുണ്ട്. ഒന്നുകൂടി നോക്കിയാല്‍ അതിനുള്ളില്‍ ഒരു സര്‍ക്കാര്‍ മന്ദിരം കാണാം. പൊതുമരാമത്ത് വകുപ്പ് റവന്യൂവകുപ്പിന് കൈമാറിയ 10 സെന്റ് സ്ഥലമാണ് വനമായി മാറിയത്. 20 വര്‍ഷം മുമ്പ് വിതുര വില്ലേജ് ഓഫീസിനായി ഇവിടെ പണിത കെട്ടിടം സാമൂഹ്യവിരുദ്ധരുടെ പ്രിയ താവളവുമായി.

ബാബുജേക്കബ്ബ് റവന്യൂസെക്രട്ടറിയായി ചുമതലയേറ്റപ്പോള്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 200 വില്ലേജ്ഓഫീസുകള്‍ക്ക് സ്വന്തം മന്ദിരം പണിയുന്ന പദ്ധതിയില്‍പെടുത്തിയാണ് ഈ കെട്ടിടവും നിര്‍മിച്ചത്. എന്നാല്‍ വിതുര വില്ലേജ്ഓഫീസിന് തേവിയോട്ട് നാട്ടുകാര്‍ ശ്രമദാനമായി മന്ദിരം പണിതു നല്‍കിയതോടെ കലുങ്ക് കവലയിലെ കെട്ടിടം അനാഥമാവുകയായിരുന്നു.

പകല്‍സമയത്ത് മന്ദിരം ലഹരിത്താവളമാണെങ്കില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ സൈ്വരവിഹാരകേന്ദ്രമാണ്. വിതുരയില്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നിര്‍മിതി മാതൃകയില്‍ പണിത മനോഹര മന്ദിരത്തിന് ഈ ദുസ്ഥിതി. മന്ദിരത്തിന് തുക അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് വിതുര ഹോമിയോ ആസ്​പത്രി.

ഒരു വകുപ്പിന്റെ കെട്ടിടം മറ്റൊരു വകുപ്പിന് നല്‍കാന്‍ കഴിയില്ലെന്ന മുടന്തന്‍ ന്യായമാണ് അധികൃതര്‍ നിരത്തുന്നത്. എന്നാല്‍ വിതുര പോലീസ്‌സ്റ്റേഷന്‍വളപ്പില്‍നിന്ന് ആഭ്യന്തരവകുപ്പ് നല്‍കിയ സ്ഥലത്താണ് ബി.എസ്.എന്‍.എല്‍. സബ്ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. റവന്യൂവകപ്പിന് വേണ്ടെങ്കില്‍ കെട്ടിടവും സ്ഥലവും ഗ്രാമപ്പഞ്ചായത്തിന് കൈമാറുകയും ചെയ്യാം. ഭൂമിവില മാത്രം 60 ലക്ഷം മതിക്കുന്ന സ്ഥലമാണ് ഒരുപയോഗവുമില്ലാതെ കാടുപിടിച്ച് കിടക്കുന്നത്.