നന്ദിയോട്: എയ്ഡ്സിനോട് അകലം പാലിക്കാന്‍ കുട്ടികള്‍ തെളിച്ച ദീപം രോഗത്തെപ്പറ്റിയുള്ള അജ്ഞതയ്ക്ക് വെളിച്ചമായി. നന്ദിയോട് ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികള്‍ പുതിയ പ്രചാരണമാര്‍ഗം തിരഞ്ഞെടുത്തത്. റെഡ്റിബണ്‍ മെഴുകുതിരി നാളത്തില്‍ നിര്‍മിച്ചാണ് ഇവര്‍ പരിപാടി സംഘടിപ്പിച്ചത്.
മാതൃഭൂമി 'സീഡി'ന്റെ ഭാഗമായി നടത്തിയ എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ രാവിലെ ചര്‍ച്ചാ ക്ലാസും സമൂഹ പ്രതിജ്ഞയും നടന്നു. ''എയ്ഡ്സ് അറിയേണ്ടതെന്തെല്ലാം'' എന്ന വിഷയത്തില്‍ വി.എസ്. അഭിരാമി പ്രഭാഷണം നടത്തി. രാവിലെ നടന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കെ.ഒ. രത്നാകരന്, വൈസ് പ്രിന്‍സിപ്പല്‍ മല്ലികാപുഷ്പം, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്ക് സമ്മാനദാനം നടത്തി.