പാലോട്: പെരിങ്ങമ്മല ഇടവം 2009 മെഡിസിന് പ്ലാന്േറഷനില് മ്ലാവിനെ വെടിവെച്ചുകൊന്ന് ഇറച്ചി പങ്കിട്ട അച്ഛനേയും മകനേയും പിടികൂടി.
കാട്ടിലക്കുഴി മണപ്പള്ളി പടിഞ്ഞാറേക്കര വീട്ടില്‍ സുലൈമാന്‍, മകന് സുല്‍ഫിക്കര്‍ എന്നിവരെയാണ് വനപാലകര്‍ പിടികൂടിയത്.
ഇവരുടെ ബന്ധു സഫീര്‍, നാല്സെന്റ് കോളനിയിലെ അലി, ഷാജി എന്നിവര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്. പ്രതികളുടെ കൈവശമുണ്ടായിരുന്ന മ്ലാവിറച്ചി കണ്ടെടുത്തു.
പാലോട് റെയിഞ്ച് ഓഫീസര്‍ അനില്‍, ഫോറസ്റ്റ് ഓഫീസര്‍ ജെ.ശശി, ഗാര്‍ഡ് ബാലചന്ദ്രന് എന്നിവരാണ് പ്രതികളെ പിടിച്ചത്.
ഇവരെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ഇറച്ചി പാലോട് വെറ്ററിനറി ഇന്‍സ്റ്റിട്യൂട്ടില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
ഇറച്ചിക്കായി കൊന്ന മ്ലാവിന്റെ തല വനപാലകര്‍ കണ്ടെടുത്തു

