പാലോട്: പ്രായം എഴുപത്തഞ്ചിനോടടുത്തെങ്കിലും വലിയതാന്നിമൂട് കൈത്താമരപൊയ്ക വീട്ടില്‍ ഫ്രാന്‍സിസ് ഇന്നും തെങ്ങിന്റെ മണ്ടയില്‍ തന്നെ. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ തുടങ്ങിയ തെങ്ങുകയറ്റം പ്രായം തളര്‍ത്താതെ ഇന്നും തുടരുന്നു. തെങ്ങുകയറ്റത്തിന് ആളെ കിട്ടാതെ വിഷമിക്കുമ്പോള്‍ നാട്ടിലെ പ്രമാണിമാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഫ്രാന്‍സിസ് ആശ്രയമാണ്. ഒരു മൂട് തെങ്ങില്‍ കയറാന്‍ വിളിച്ചാലും ഫ്രാന്‍സിസ് വയ്യെന്നു പറയില്ല.
അതുകൊണ്ടു തന്നെ ദൂരസ്ഥലങ്ങളില്‍ പോകാതെ താന്നിമൂടിന്റെ ചുറ്റുവട്ടങ്ങളില്‍ ദിവസവും പണിയുണ്ട്. ഒരു ദിവസം എത്ര മൂട് തെങ്ങില്‍ വേണമെങ്കിലും കയറുന്ന ഫ്രാന്‍സിസിന്റെ ആരോഗ്യരഹസ്യം ദിനചര്യപോലെയുള്ള ഈ തെങ്ങുകയറ്റം തന്നെ. നാട്ടുകാരില്‍ നിറയുന്ന സംതൃപ്തിയില്‍ നിന്നാണു തനിക്ക് ഇതിനുള്ള ഉൌര്‍ജം ലഭിക്കുന്നതെന്നു ഫ്രാന്‍സിസ് പറയുന്നു. കുടുംബത്തെ അല്ലലില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതും അതുകൊണ്ടുതന്നെ.

