വിതുര: പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലെ കുട്ടികള്‍ മിക്കദിവസവും സ്കൂളില്‍ പോകുന്നത് നടന്നല്ല, ഓടിയാണ്. സമയത്ത് വീട്ടില്‍നിന്ന് ഇറങ്ങാത്തതുകൊണ്ടല്ല കിലോമീറ്ററുകള്‍ നീളുന്ന ഈ ഓട്ടം; കലിതുള്ളി നില്ക്കുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാനാണ്. ഇതേ സെറ്റിമെന്റിലെ അപ്പുക്കുട്ടന് കാണിയെന്ന വൃദ്ധന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് കഴിഞ്ഞമാസമാണ്.
വീണ്ടുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനായി കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ ജീപ്പ് വിട്ടുനല്‍കുമെന്ന് ഡി.എഫ്.ഒ. പുകഴേന്തി പൊടിയക്കാലായില് എത്തിയാണ് വാക്ക് നല്‍കിയത്. എന്നാല്‍ ബുധനാഴ്ച വരെയും ഈ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല.
തിരുവനന്തപുരം നഗരവാസികള്‍ക്ക് കുടിവെള്ളം നല്കുന്ന പേപ്പാറ ഡാമിന്റെ നിര്‍മ്മാണ വേളയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരാണ് പൊടിയക്കാല സെറ്റില്‍മെന്റിലുള്ളത്. ജീവിക്കാനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് സര്‍ക്കാര്‍ ഇവരെ പൊടിയക്കാല കൊടുംവനത്തിലെത്തിച്ചത്. കാല് നൂറ്റാണ്ട് പിന്നിട്ടിട്ടും വൈദ്യുതിയോ റോഡോ ബസ് സൗകര്യമോ നല്‍കിയില്ല.
പൊടിയക്കാലയേക്കാള് റോഡ് മോശമായ കാട്ടാക്കട- കോട്ടൂര്‍ മേഖലയില്‍ കെ.എസ്.ആര്.ടി.സി. ബസ് സര്‍വീസ് നടത്തുമ്പോള്‍ പൊടിയക്കാല ബസ് ഇപ്പോഴും കടലാസില്‍. വിതുര മണലിയിലെ മകളുടെ വീട്ടില്‍ പോകാന്‍ വനത്തിലൂടെ നടന്ന് വരുമ്പോഴാണ് അപ്പുക്കുട്ടന് കാണിയെ കാട്ടാനകള്‍ ആക്രമിച്ചത്. ഇതേ വഴിയിലൂടെയാണ് അഞ്ച് വയസുമുതല്‍ പ്രായമുള്ള കുട്ടികള്‍ സ്കൂളിലേക്കും തിരിച്ചും സഞ്ചരിക്കുന്നത്.
സാമ്പത്തികമായി ഭേദപ്പെട്ട കുടുംബങ്ങളിലുള്ളവര്‍ സ്വന്തം ചെലവില്‍ വാഹന സൗകര്യമൊരുക്കി കുട്ടികളെ സ്കൂളില്‍ അയക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് വിധിച്ചിട്ടുള്ളത് പേടിപ്പെടുത്തുന്ന വനയാത്ര. കഴിഞ്ഞദിവസം കാട്ടാനയുടെ മുമ്പില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. ആനകള്‍ വഴിയില്‍തന്നെ തമ്പടിച്ചിട്ടുള്ള ദിവസങ്ങളില്‍ പഠനം ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളൂ. പൊടിയക്കാലയിലെ കുട്ടികളില്‍ 50 ശതമാനം പേര്‍ക്കേ പതിവായി ക്ലാസ്സിലെത്താന്‍ കഴിയാറുള്ളൂവെന്ന് മീനാങ്കല്‍ ഹൈസ്കൂള്‍ അധികൃതര്‍ പറയുന്നു. വിതുര സ്കൂളില്‍ പോകുന്ന കുട്ടികളുടെ കാര്യവും വ്യത്യസ്തമല്ല.
'കൊലകൊല്ലി' എന്ന പേരില്‍ പൊടിയക്കാലയില്‍ ഭീതി പരത്തിയ കാട്ടാനയെ കൊല്ലാന്‍ ലക്ഷങ്ങള്‍ ചെലവിട്ട വനംവകുപ്പിനാണ് ഇവിടത്തെ കുട്ടികള്‍ക്ക് ഒരുവാഹനം ഏര്‍പ്പാടാക്കാന്‍ വയ്യാത്തത്. വൈദ്യുതിക്കും ബസിനും മറ്റ് തടസ്സമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും നടപ്പാക്കല്‍ അനിശ്ചിതമായി നീളുന്നു. പൊടിയക്കാല നിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും വൈകിയാല്‍ വഴുതക്കാട്ടെ വനംവകുപ്പ് ഓഫീസില്‍ സത്യാഗ്രഹം ഇരിക്കുമെന്ന് ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനന് ത്രിവേണി, വൈസ് പ്രസിഡന്റ് സുരേഷ്കുമാര്‍, യൂണിറ്റ് പ്രസിഡന്റ് മോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.