പാലോട്: ഗവേഷണത്തിലുള്ള കണ്ടെത്തലുകള്‍ രഹസ്യമാക്കി വെയ്ക്കാനുള്ളതല്ലെന്നും സാധാരണക്കാരില്‍ എത്തിച്ച് രാജ്യത്തിന്റെ വികസനത്തിനായി അവ പ്രയോജനപ്പെടുത്തണമെന്നും സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു. ദേശീയ സസ്യോദ്യാനത്തിലെ ഓപ്പണ്‍ഹൗസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ബി.ജി.ആര്.ഐ.യുടെ പേര് ജവഹര്‍ലാല്‍ നെഹ്റു ടോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്ന് ചടങ്ങില്‍ പുനര്‍നാമകരണം ചെയ്തു.
സമ്മേളനത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.സി. ശശിധര്‍ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, ടി.ബി.ജി.ആര്.ഐ. ഡയറക്ടര്‍ പി.ജി. ലത, ഡോ. രാജശേഖരന്, ബ്ലോക്ക് അംഗം ബി. പവിത്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്ഥാപനത്തിലെ 40,000ലധികം സസ്യങ്ങളെ പരിചയപ്പെടാനും ഗവേഷണ നേട്ടങ്ങള്‍ സാധാരണക്കാരന് അടുത്തറിയുന്നതിനുമായി ആരംഭിച്ച ഓപ്പണ്‍ഹൗസ് 10ന് സമാപിക്കും. എല്ലാദിവസവും 9 മുതല്‍ 3 വരെ പ്രവേശനം സൗജന്യമാണ്.