വിതുര: അപ്പര്‍ കുട്ടനാട്ടിലെ പരുമല ദേവസ്വംബോര്‍ഡ് പമ്പ കോളേജിലെ 65 വിദ്യാര്‍ഥികള്‍ കാടിനെ അറിയാന്‍ പേപ്പാറ വന്യജീവി റെയ്ഞ്ചിലെത്തി. നെല്ലിന്റെ നാട്ടില്‍നിന്ന് വനം കാണാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് റെയ്ഞ്ചധികൃതര് വരവേല്‍പ്പ് നല്കി. കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തിലാണ് 24 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളും പേപ്പാറയിലെത്തിയത്. പേപ്പാറ ജലസംഭരണിക്ക് ചുറ്റാകെയുള്ള വനപ്രദേശവും ഇവിടത്തെ ആദിവാസികളെയും അടുത്തറിയുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
വന്യജീവി റെയ്ഞ്ച് ഫോറസ്റ്റര്‍ സജീവ് ശനിയാഴ്ച ക്യാമ്പ് ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ സാഹിത്യകാരന് പെരുന്ന വിജയന്, കൗണ്‍സില്‍ ഫോര്‍ നേച്വര്‍ സ്റ്റഡീസ് സംസ്ഥാന സെക്രട്ടറി പാച്ചല്ലൂര്‍ ജയച്ചന്ദ്രന്, വൈസ്പ്രസിഡന്റ് ബോബി കരിമ്പില്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍മാരായ കെ.വി.റോസി, കെ.ശ്രീകുമാരി, കോളേജ് പ്രതിനിധി ടി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫോറസ്റ്റ്ഗാര്‍ഡ് മുഹമ്മദ്റാഫിയാണ് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.

