പാലോട്: കാന്‍സര്‍ രോഗം ആരംഭത്തില്‍ കണ്ടെത്തി ചികില്‍സിച്ചാല്‍ സുഖപ്പെടുത്താമെന്നു പെരിങ്ങമ്മല നടന്ന കാന്‍സര്‍ ബോധവല്‍ക്കരണ, രോഗനിര്‍ണയ ക്യാംപ് അഭിപ്രായപ്പെട്ടു. അസുഖമുണ്ടോയെന്നു പരിശോധിക്കാന്‍ പോലും പലര്‍ക്കും മടിയാണെന്നും ഇതു മാറണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരം ലയണസ് ബോര്‍ഡ്, കാന്‍സര്‍ സെന്റര്‍, പെരിങ്ങമ്മല പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്യാംപ് ലയണ്‍ ജില്ലാ വൈസ് ഗവര്‍ണര്‍ സുരേന്ദ്രന് എംജിഎഫ് ഉദ്ഘാടനം ചെയ്തു.
ലയണസ് ബോര്‍ഡ് പ്രസിഡന്റ് ആബിദാ നൂഹുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, വൈസ് പ്രസിഡന്റ് സുല്ഫാബീഗം, ബ്ളോക്ക് അംഗങ്ങളായ ബി. പവിത്രകുമാര്‍, ജുമൈലാ സത്താര്‍, മഞ്ജു മധുസൂദനന്, പഞ്ചായത്ത് അംഗം ജോര്‍ജ് ജോസഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി. രഘുനാഥന്‍നായര്‍, എ.ആര്. സജിം, ഒഴുകുപാറ അസീസ്, കൊച്ചുകരിക്കകം നൌഷാദ്, സംഗീതാ ജയകുമാര്‍, ഡോ. ഉഷ ജയചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

