പാലോട്: യൂണിയന് സര്‍ഗോല്‍സവം ഇന്നു രാവിലെ ഒന്‍പതു മുതല്‍ നന്ദിയോട് ഹരിശ്രീ ഇംഗിഷ് മീഡിയം സ്കൂളില്‍ നടക്കും. മേഖലാ വൈസ് പ്രസിഡന്റ് ജെ. അഭിജിത്തിന്റെ അധ്യക്ഷതയില്‍ ഹരിശ്രീ സ്കൂള്‍ പ്രിന്‍സിപ്പല്‍ പാലുവള്ളി ശശി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ നന്ദിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍ സമ്മാനദാനം നടത്തും.
റജിസ്ട്രേഷന് പുതുക്കിയ സഖ്യങ്ങള്‍ക്കു മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവകാശമുള്ളു. ലളിതഗാനം, പദ്യപാരായണം, സിനിമാഗാനം, സാമൂഹിക വിഷയങ്ങളിലധിഷ്ഠിതമായ സ്കിറ്റ്, മിമിക്രി എന്നിവയാണു മല്‍സരങ്ങള്‍. ഒാരോ ശാഖയ്ക്കും ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മല്‍സരമുണ്ടാവും. ശാഖാ സഹകാരിമാര്‍ നല്കുന്ന ലിസ്റ്റിലെ കുട്ടികളെ മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ. സ്കിറ്റിന് ഒറ്റ വിഭാഗം മാത്രമേ ഉണ്ടാവൂ. ഒരു യൂണിയന് ഒരു സ്കിറ്റ് അവതരിപ്പിക്കാം.


