വെഞ്ഞാറമൂട്:
രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ ചുക്കുകാപ്പി സേവയുമായി
വെഞ്ഞാറമൂട് മൈത്രിപോലീസ് ശ്രദ്ധനേടുന്നു. രാത്രികാല റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വെഞ്ഞാറമൂട് പോലീസും റസിഡന്റ്സ് അസോസിയേഷനുകളും
ചേര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി കൊടുക്കുന്നത്.
വെഞ്ഞാറമൂട്
പ്രദേശത്തെ 21 റസിഡന്റ്സ് അസോസിയേഷനുകളാണ് ഈ സേവന പ്രവര്‍ത്തനത്തിന് പിന്തുണ
നല്‍കുന്നത്.
രാത്രി 12 മണിമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് ചുക്കുകാപ്പി വിതരണം. വെഞ്ഞാറമൂട് സ്റ്റേഷനുസമീപം പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ചുക്കുകാപ്പി തയ്യാറാക്കുന്നത്.
ഓരോ ദിവസവും ഓരോ റസിഡന്റ്സ് അസോസിയേഷനാണ് കാപ്പി വിതരണത്തിന്റെ ചുമതല. കൂടെ സഹായത്തിന് പോലീസുകാരും കാണും.
കാപ്പി തയ്യാറാക്കുന്നതിന് ഗ്യാസും സ്റ്റൗവും പന്തലില്‍ സ്ഥിരമായി സ്ഥാപിച്ചിട്ടുണ്ട്. രാത്രി 12 മണിക്കുശേഷം പോകുന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് നല്ല എരിവുള്ള കാപ്പി കൊടുക്കുന്നത്. കാപ്പികുടി കഴിഞ്ഞ് ഉന്മേഷവാനായാണ് ഡ്രൈവര്‍മാര്‍ തിരികെ വാഹനത്തില്‍ കയറുന്നത്.
ഒരാഴ്ചയിലധികമായി ഇത് തുടങ്ങിയിട്ട്. ഒരു ദിവസം അറുന്നൂറിലധികം കാപ്പിവരെ നല്‍കുന്നുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹി ഷെരീര്‍ പറഞ്ഞു.
വാഹനത്തിന് കൈകാണിക്കുമ്പോള് ആര്.സി. ബുക്കുമായി പേടിച്ചുവരുന്ന ഡ്രൈവര്‍മാരാണ് കൂടുതലും. ഇപ്പോള്‍ കാപ്പി വിതരണം തുടങ്ങിയപ്പോള്‍ വാഹനങ്ങള്‍ സ്വമേധയാ നിര്‍ത്തിത്തുടങ്ങി. ചുക്കുകാപ്പി സേവനത്തിനുശേഷം ഈ പ്രദേശത്ത് രാത്രികാല അപകടങ്ങള്‍ കുറഞ്ഞതായി വെഞ്ഞാറമൂട് സി.ഐ. കെ.ആര്. ബൈജു പറഞ്ഞു.
മൈത്രി പോലീസിന്റെ ചുക്കുകാപ്പി സേവാപരിപാടി സി.ഐ. ഉദ്ഘാടനം ചെയ്തു. എസ്.ഐ. യഹിയാ, പോലീസ് അസോസിയേഷന് പ്രതിനിധി മഠത്തില്‍ റെജി, റസിഡന്റ്സ് ഭാരവാഹികളായ ഇ.എ. ഷാന്‍, ഷെരീര്‍, സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.