തിരുവനന്തപുരം: കനകക്കുന്നിലെ സിനിമാക്കാഴ്ച കാണാന്‍ ഞായറാഴ്ച പി.ടി.പി. നഗറിലെ അരുള്‍കുമാര്‍ കുടുംബസമേതം വന്നെത്തിയതാണ് തന്റെ സ്പ്ലെന്‍ഡര്‍ ബൈക്കില്‍. കൊട്ടാരവളപ്പിലെ പാര്‍ക്കിങ് ലോട്ടില്‍ ഭദ്രമായി വണ്ടി പൂട്ടിവെച്ചു.മടങ്ങിവന്നപ്പോള്‍ ബൈക്കില്‍ ഒരു പ്ലാസ്റ്റിക് ബാഗ് (ചിത്രം 1) തൂങ്ങിക്കിടക്കുന്നു.അതിനകത്ത് രണ്ടുലിറ്ററിന്റെ മധുരപാനീയം നിറയെ. മറ്റാരുടെയോ വണ്ടിയാണെന്നു കരുതി തന്റെ വണ്ടിക്കായി തിരച്ചിലായി. വണ്ടിനമ്പര് നോക്കിയപ്പോള്‍ ആ വണ്ടി തന്റേതു തന്നെ. അടുത്തെത്തി കവര്‍ തുറന്നുനോക്കിയപ്പോള്‍ ദേ കിടക്കുന്നു തട്ടിപ്പ്.
ടാങ്കില്‍ നിന്ന് നേരിട്ട് കുപ്പിയിലേക്ക് ഒരു കള്ളന് പെട്രോള്‍ ഊറ്റുകയായിരുന്നു അതുവരെ. (ചിത്രം 2)ടൂറിസം പോലീസും മഫ്ടി പോലീസും ഷാഡോ പോലീസും റോന്തുചുറ്റുന്ന കൊട്ടാരത്തിലാണ് ഈ തട്ടിപ്പ്.തലസ്ഥാനനഗരിയിലെ നഗരവാസികള്‍ ഇത്തരം തട്ടിപ്പ് സൂക്ഷിക്കാന്‍ നഗരം പേജിലേക്ക് അരുള്‍കുമാര്‍ ചിത്രങ്ങള്‍ പകര്‍ത്തി അയച്ചുതന്നു.

