പാലോട്: പെരിങ്ങമ്മല ഇക്ബാല്‍ കോളജ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് വേസ്റ്റിന്റെ അപകടം, നശിപ്പിക്കല്‍, വീണ്ടും ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യത എന്നിവയെക്കുറിച്ച് 'ഇലക്ട്രോണിക് വേസ്റ്റ് മാനേജ്മെന്റ് എന്ന വിഷയത്തിലുള്ള രണ്ടു ദിവസത്തെ സെമിനാര്‍ ആരംഭിച്ചു. ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ഡയറക്ടര്‍ ഡോ. പി.ജി. ലത ഉദ്ഘാടനം ചെയ്തു. കോളജ് ട്രസ്റ്റ് സെക്രട്ടറി ഡോ. എച്ച്.എം. സുബൈറിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം. അബ്ദുല്‍ സത്താര്‍, ഡോ. എം. കമറുദ്ദീന് കുഞ്ഞ്, ഡോ. എല്‍. അബ്ദുല്‍കലാം എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സെഷനുകളിലായി ടെക്നോപാര്‍ക്ക് ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന്, സന്തോഷ്കുമാര്‍ (മലിനീകരണ ബോര്‍ഡ്), ഐസക് ന്യൂട്ടണ്‍ റോബര്‍ട്ട് (കെല്‍ട്രോണ്‍), ഡോ. കുര്യന്‍ജോസഫ് ( ചെന്നൈ അണ്ണ യൂണിവേഴ്സിറ്റി) എന്നിവര്‍ ക്ളാസുകള്‍ നയിച്ചു. ഇക്ബാല്‍ കോളജ് കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ഡോ. ഒ. വില്‍സണ്‍, അസി. പ്രഫ. ജെ.എസ്. ജഹാംഗീര്‍ എന്നിവര്‍ പേപ്പര്‍ പ്രസന്റേഷന് നടത്തി. യുജിസി ധനസഹായത്തോടെ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്നു സമാപിക്കും. ഇന്നത്തെ സെഷനുകളില്‍ അനന്തന്നാരായണ ശര്‍മയും ടി.ടി. അരുണും (ജെംസ് മധുര ) പ്രഭാഷണം നടത്തും.


