വിതുര: രജിസ്ട്രേഷന് വകുപ്പിന് വിതുരയിലുള്ള സ്ഥലത്ത് സബ്രജിസ്ട്രാര്‍ ഓഫീസ് മന്ദിരം പണിയാനുള്ള നടപടി തുടങ്ങി. ചോര്‍ന്നൊലിക്കുന്ന വാടകക്കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുമ്പോഴും സ്വന്തം സ്ഥലമുള്ള കാര്യം വകുപ്പിനറിയില്ലെന്ന് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് അധികൃതര്‍ സ്ഥലം ഏറ്റെടുത്തത്. പൊതുമരാമത്ത് ബില്‍ഡിങ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിതുര കലുങ്ക് കവലയ്ക്ക് അടുത്തായുള്ള 10 സെന്റ് സ്ഥലത്തെത്തി മന്ദിരം പണിയാനുള്ള അടങ്കല്‍ കഴിഞ്ഞ ദിവസം തയ്യാറാക്കി. 30 ലക്ഷത്തോളം രൂപയാണ് ചെലവ്കണക്കാക്കിയിരിക്കുന്നത്. ധനകാര്യ വകുപ്പിന്റെ അംഗീകാരത്തിനുശേഷം അടുത്ത ബജറ്റില്‍ തുക അനുവദിക്കാനാണ് സാധ്യത.

