പാങ്ങോട് :പാങ്ങോട് ചന്തക്കുന്ന് സ്വദേശിയായ നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് പോലീസ് പിടിയില്‍. പാങ്ങോട് ചന്തക്കുന്ന് റാഫി മന്‍സിലില്‍ ഫിറോസ് എന്ന നൌഷാദ്(36) ആണ് പാങ്ങോട്പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപറ്റംബര്‍ നാലിനാണ് സംഭവം. ഇയാള്‍ തമിഴ്നാട്ടില്‍ നിന്നും പാലക്കാട് വഴി കാറില്‍ പാങ്ങോട്ടെയ്ക്ക് എത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മൈലമൂട് ജംഗ്ഷനില്‍വച്ച് ഇയാള്‍ ഓടിച്ച് വന്ന കാര്‍ തടഞ്ഞ് അറസ്റ്റു ചെയ്തത്. ഇയാള്‍ നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയാണെന്ന് പാങ്ങോട് പോലീസ് പറഞ്ഞു.


