വിതുര: പേപ്പാറ ഡാം സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന് സിപിഐ എം വിതുര ഏരിയ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഡാമിന്റെ സംഭരണഭാഗമായ ചാത്തന്‍കോട്ട് വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഈ മണല്‍ കോരിനീക്കിയാല് മണല്‍ക്ഷാമം പരിഹരിക്കാനും സംഭരണശേഷി ഉയര്‍ത്താനും കഴിയും. വിതുര ജേഴ്സിഫാം നിലനിര്‍ത്തി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) വിതുരയില്‍ സ്ഥാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഫാമിന്റെ ഭൂമി സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തി ഫാമിന് കൈമാറണം. ആകെയുള്ള 400 ഏക്കറില്‍ 20 ഏക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ റിസര്‍ച്ചിന് (ഐസര്‍) നല്കിയതൊഴിച്ചാല് 200 ഏക്കര്‍ ഫാമിന്റെ അധീനതയില്‍ വരേണ്ടതാണ്. ഇതില്‍ നൂറ് ഏക്കറോളം സമീപത്തെ വനമേഖലയില്‍ ചേര്‍ന്ന് കിടക്കുന്നു. ഇത് അളന്ന് കണ്ടെത്തി ഇവിടെനിന്ന് 25 ഏക്കര്‍ ഇഗ്നോയ്ക്ക് അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സമ്മേളനത്തിന്റെ സമാപനദിനമായ ഞായറാഴ്ച രാവിലെ 10ന് ഏരിയ സെക്രട്ടറി പേരയം ശശി അവതരിപ്പിച്ച റിപ്പോര്ട്ടിന്മേല് പ്രതിനിധികള്‍ ചര്‍ച്ച തുടര്‍ന്നു.
WELCOME
Tuesday, December 13, 2011
ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാന്‍ ആദിവാസികളെ കുടിയൊഴിപ്പിക്കരുത്