വിതുര: സിപിഎം വിതുര ഏരിയാ സമ്മേളനം ഒന്‍പത്, 10, 11 തീയതികളില്‍ വിതുരയില്‍ നടക്കും. ഒന്പതിനു പതാക, കൊടിമര, ദീപശിഖാ ജാഥകള്‍. പതാകജാഥ ബി.കെ. വിശ്വംഭരന്‍നായര്‍ സ്മൃതിമണ്ഡപത്തില്‍നിന്നും, കൊടിമരജാഥ സൈനുദ്ദീന്നഗറില് നിന്നും ആരംഭിക്കും. പേരയംശശി, പി.അയ്യപ്പന്‍പിള്ള എന്നിവര്‍ ജാഥകള്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിനു ജാഥകള്‍ സമ്മേളനനഗരിയില്‍ സംഗമിക്കും. ജില്ലാസെക്രട്ടേറിയറ്റംഗം വി.കെ.മധു ഏറ്റുവാങ്ങും.
പത്തിനു രാവിലെ പത്തിനു വിതുര പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ എട്ടു ലോക്കല്‍ കമ്മിറ്റികളില്‍ നിന്നു 150 പ്രതിനിധികള്‍ പങ്കെടുക്കുമെന്നു സ്വാഗതസംഘം ചെയര്മാന് പി.അയ്യപ്പന്‍പിള്ളയും, ഏരിയാ സെക്രട്ടറി പേരയം ശശിയും അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.എന്‍. സീമ എംപി ഉദ്ഘാടനം ചെയ്യും. എം.വിജയകുമാര്‍,ആനാവൂര്‍നാഗപ്പന്‍,കോലിയക്കോട്കൃഷ്ണന്നായര്,എസ്.കെ.ആശാരി,സി.അജയകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
11നു പ്രതിനിധിസമ്മേളനം തുടരും. തിരഞ്ഞെടുപ്പിനു ശേഷം വൈകിട്ട് അഞ്ചിനു സമ്മേളനം സമാപിക്കും. നെടുമങ്ങാട് ഏരിയാ കമ്മിറ്റിയെ വിഭജിച്ചാണു വിതുര ഏരിയാ കമ്മിറ്റി രൂപീകരിച്ചത്. ജില്ലാകമ്മിറ്റിയംഗം പി.അയ്യപ്പന്‍പിള്ളയായിരുന്നു ആദ്യ ഏരിയാ സെക്രട്ടറി. കഴിഞ്ഞ തവണ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ബി.കെ.വിശ്വംഭരന്‍നായര്‍
മരിച്ചതിനെ തുടര്‍ന്നു പേരയം ശശിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആദ്യം വിതുര ഏരിയാ കമ്മിറ്റി വി.എസ്.പക്ഷത്തിനൊപ്പമായിരുന്നു.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഒൌദ്യോഗികവിഭാഗം പിടിച്ചെടുത്തു. കഴിഞ്ഞ സമ്മേളനത്തില്‍ ഒൌദ്യോഗികവിഭാഗം ശക്തമായ മേല്‍ക്കൈ നേടി. ഇക്കുറിയും നിലവിലുള്ള സ്ഥിതി തുടരാനാണു സാധ്യത. സിപിഎമ്മിനു ശക്തമായ അടിത്തറയുള്ള വിതുര, നന്ദിയോട്, പെരിങ്ങമ്മല, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളിലെ ഭരണം നഷ്ടമായതിനെക്കുറിച്ചു സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയുണ്ടായേക്കും.


