പാലോട്: 49-ാമത് പാലോട് കാര്‍ഷിക കലാ വ്യാപാര മേളയ്ക്കു സംഘാടക സമിതിയായി. തെക്കന്‍ കേരളത്തിലെ പ്രധാന മേളകളിലൊന്നായ പാലോട് മേള ഫെബ്രുവരി ഏഴുമുതല്‍ 15വരെ നടക്കും. അത്യാകര്‍ഷകമായ പ്രദര്‍ശന വിപണന സ്റ്റാളുകളും പുരാതന കൃഷി ഉപകരണങ്ങളുടെ പ്രദര്‍ശനവും അമ്യൂസ്മെന്റ് പാര്‍ക്കും അടക്കം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കോര്‍ത്തിണക്കി ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണു മേള സംഘടിപ്പിക്കുന്നത്. ഭാരവാഹികള്‍: എം.എം. സലിം (ചെയ), മനേഷ് ജി. നായര്‍ (ജന സെക്ര), പി.എസ്. ദിവാകരന് നായര്‍ (ട്രഷ).


