WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, December 16, 2011

ലോഡ് ഇറക്കുന്നതിനെച്ചൊല്ലി വഴക്ക്: സംഘട്ടനത്തില്‍ തൊഴിലാളിക്ക് പരിക്ക്


വിതുര: കലുങ്ക് കവലയ്ക്ക് സമീപത്തെ പച്ചക്കറിക്കടയില്‍ ലോഡ് ഇറക്കുന്നതിനെച്ചൊല്ലിയുള്ള വഴക്ക് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ പരിക്കേറ്റ ലോഡിങ് തൊഴിലാളി വിതുര കല്ലുവെട്ടാന്‍കുഴി അഖിലാഭവനില്‍ ജി.അനില്‍കുമാറി (45) നെ നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. കടയുടമ സുശീലയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ തൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം സംഘര്‍ഷത്തില്‍ പരിക്കേറ്റതായി കാണിച്ച് സുശീല വിതുര ആസ്​പത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ലോറിയില്‍ നിന്ന് ലോഡിറക്കാന്‍ തൊഴിലാളികളെ കടയുടമ അനുവദിക്കാത്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.